കണ്ടോ
അടിവയറ്റിലെ പാട്.
മുറിച്ചു വിറ്റതാടോ.
കശുവണ്ടി പരിപ്പ് പോലെ
ഒരു സാധനമാ.
മൂത്രം പോകാനും
ജീവന്‍ നിക്കാനും
ഒരെണ്ണമൊക്കെ മതിയെന്ന് കേട്ടു.
കൊറേ പൈസ കിട്ടിയെന്നേ.
അടിച്ചു പൊളിക്കാമെന്ന് വെച്ചു.
നേരെ ഊട്ടിക്കു പോയി.
മുറിയെടുത്ത്
മൂക്ക് മുട്ടെ കള്ളുകുടിച്ചു.
തണുപ്പത്തിരുന്നപ്പം ഒരു പൂതി.
കൂടെ കെടക്കാനൊരാള് വേണം.
കാശ് കൊറേ പോയെങ്കിലും
സംഘടിപ്പിച്ചു.
ഫസ്റ്റു ടൈമാരുന്നു.
ഇതൊന്നുമങ്ങനെ
പരിശീലിചിട്ടില്ലെടോ.
ഞങ്ങള് ഒന്നും രണ്ടും
പറഞ്ഞിരുന്നു.
എന്‍റെ പടുതീം പത്രാസും
കണ്ടു ചോദിച്ചു.
എങ്ങനാ ഇത്രേം പണം?
വയറ്റിനകത്ത്
കശുവണ്ടി പരിപ്പ് പോലെ
ഒരു സാധനമുന്ടെന്നും
മുറിച്ചു വിറ്റാ പൈസ കിട്ടുമെന്നും
ഞാനങ്ങു തട്ടി.
എങ്കി എന്നെ കൂടി
പണക്കാരി ആക്കാമോന്ന് അവള്‍.
പിന്നെ ഒന്നുമാലോചിച്ചില്ല.
കിടക്കയിലോട്ട് തള്ളിയിട്ട്
ഞാനവടെ അടിവയറ്
കീറാന്‍ തുടങ്ങി.
കൊള്ളാം
ReplyDelete-കെ.ആര്.ടോണി
കൊള്ളാം
ReplyDelete-കെ.ആര്.ടോണി