നമ്മള്
ഒരേ മുറിയില്‍
തങ്ങി നില്‍ക്കുന്ന
രണ്ടു പൊടികളാകുന്നു.
നീയെന്നെ ചുംബിക്കുമ്പോള്‍
ഇരുവരും കൂടിച്ചേര്‍ന്ന്
ഒരു ശാസ്ത്രത്തിനും
കണ്ടെത്താനാകാത്ത
സൂക്ഷ്മ കണികയാവുന്നു.
തല്‍ക്കാലത്തേക്ക്
ഞാനതിനെ നീയെന്നും
നീയതിനെ ഞാനെന്നും
വിളിക്കുന്നു;
ആംഗ്യമോ ഭാഷയോ
ഇല്ലാതെ.
No comments:
Post a Comment