ടൈ കെട്ടി ഇന്‍ ചെയ്ത്
നടക്കുമ്പോള്‍
കയ്യിലെ ബ്രീഫ് കേഇയ്സ്
പെന്‍ഡുലമാകുന്നു.
വീടെത്തിക്കഴിഞ്ഞ്
പെട്ടി തുറന്ന്
കറിക്കത്തി കൊണ്ട്
സൂചികള്‍ കൊത്തിയരിഞ്ഞ്
അക്കങ്ങള്‍ വെട്ടിനുറുക്കി
പ്രഷര്‍ കുക്കറിലേക്കിടുമ്പോള്‍
നെറ്റിയില്‍ നിന്ന്
തറയില്‍ വീണുടയും
ഒരു തുള്ളി വിയര്‍പ്പു പോലെ
എന്തൊക്കെ
എന്തൊക്കെ
പാചകം ഒരു കലയല്ല
ട്രാഫിക് ബ്ലോക്ക് ഫോടോഗ്രാഫല്ല
പ്രണയം സ്വര്‍ഗീയമല്ല
നിങ്ങളൊക്കെ ആരാണ്?
എനിക്ക് എല്ലാത്തിനും സമയം വേണം.
പ്ലീസ് ഞാനെന്റെ
റാംപിനെ ഒന്നുമ്മ വച്ചോട്ടെ?
എന്തെന്നാല്‍
എന്റെ കഴുത്തിലെ ടൈ
അല്ലെങ്ങില്‍ എന്റെ ബ്രീഫ് കേസിലെ
ടൈം ബോംബ്