ഞങ്ങളുടെ പൈ
മുറ്റത്തെ കുറ്റിയില്‍ ഒരു കറക്കം.
കൊച്ചുമോള്‍ ഓടി വന്ന്
അതിന്‍റെ വ്യാസമെടുത്തു.
എന്നിട്ട് പശു കറങ്ങിയതിന്റെ
ചുറ്റളവിനെ വ്യാസം കൊണ്ട് ഹരിച്ച്
3 .14 എന്ന് മുറ്റത്തെഴുതി വച്ചിട്ട്
ഉറങ്ങാന്‍ പോയി.
ഇപ്പോള്‍ സ്വപ്നത്തിലൂടെ
ഭൂമി കറങ്ങുന്നത് അവള്‍ കാണുന്നു.
കറുമ്പി പൈയ്യുടെ നീലക്കണ്ണുകളിലൂടെ.
മുറ്റത്തെ കുറ്റിയില്‍ ഒരു കറക്കം.
കൊച്ചുമോള്‍ ഓടി വന്ന്
അതിന്‍റെ വ്യാസമെടുത്തു.
എന്നിട്ട് പശു കറങ്ങിയതിന്റെ
ചുറ്റളവിനെ വ്യാസം കൊണ്ട് ഹരിച്ച്
3 .14 എന്ന് മുറ്റത്തെഴുതി വച്ചിട്ട്
ഉറങ്ങാന്‍ പോയി.
ഇപ്പോള്‍ സ്വപ്നത്തിലൂടെ
ഭൂമി കറങ്ങുന്നത് അവള്‍ കാണുന്നു.
കറുമ്പി പൈയ്യുടെ നീലക്കണ്ണുകളിലൂടെ.
No comments:
Post a Comment